എളേറ്റിൽ: എളേറ്റിൽ ജി.എം. യു.പി സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ നടത്തി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്ന അസ്സയിൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് എൻ.കെ മനോജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ്.എം.സി ചെയർമാൻ സതീശൻ ചെറുവത്ത്, എം.പി.ടി.എ ചെയർപേഴ്സൺ ഖദീജ പാനോളി,
പി.കെ റംലാബീവി, സി. സുൽഫത്ത്, നീതു മോഹനൻ, വലിയപറമ്പ് കോപ്പറേറ്റീവ്ബാങ്ക് സെക്രട്ടറി ഇഖ്ബാൽ, കൊടുവള്ളി ബിആർസി കോഡിനേറ്റർ അജന്യ എന്നിവർ ആശംസകൾ അർപ്പിച്ചു.
വലിയപറമ്പ് കോപ്പറേറ്റീവ് ബാങ്ക് നിർധനരായ വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനോപകരണങ്ങൾ ബാങ്ക് ഡയറക്ടർ നസീറ സ്കൂളിന് കൈമാറി. നവാഗതർക്കുള്ള ഗിഫ്റ്റ് ഐ.ക്യു അക്കാദമി എം. ഡി കബീർ വിതരണം ചെയ്തു.
പ്രശസ്ത മജീഷ്യൻ മജീദ് മടവൂരിന്റെ മാജിക് ഷോ കുട്ടികളെ വിസ്മയഭരിതരാക്കി. കുട്ടികൾക്കുള്ള മധുര വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ എം.വി അനിൽകുമാർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ടി.പി.സിജില നന്ദിയും പറഞ്ഞു.
Post a Comment