അതിതീവ്ര മഴയെ തുടർന്ന് സംസ്ഥാനത്ത് നാളെ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലാണ് അവധി.
വയനാട് ജില്ലയിൽ നാളെ (ജൂലൈ 18) റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ മുന്നറിയിപ്പ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
പ്രൊഫഷണൽ കോളജുകൾക്കും, മതപഠന സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കാസർഗോഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താനിരുന്ന നേരത്തെ പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
അതേസമയം, തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകി.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
إرسال تعليق