തിരുവമ്പാടി :
കേന്ദ്രസർക്കാർ കൊണ്ട് വന്ന തൊഴിലാളി വിരുദ്ധ ബില്ല് പിൻവലിക്കുക, തൊഴിലുറപ്പ് സംരക്ഷിക്കുക,വിലകയറ്റം തടയുക, സൗജന്യ വിദ്യാഭ്യാസം നൽകുക, പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാതിരിക്കുക, വൈദ്യതി വിതരണം പൊതുമേഖലയിൽ നിലനിർത്തുക എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉയർത്തി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജൂലൈ 9 ന് രാജ്യമാകെ പണിമുടക്കുകയാണ്.

അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് അന്നേ ദിവസം കടകളടച്ചും പണിമുടക്കിയും കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധത്തിൽ പങ്കാളികളാവണമെന്ന് തിരുവമ്പാടി  സി ഐ ടി യു പഞ്ചായത്ത്‌ കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ഫിറോസ്ഖാൻ, ജസ്റ്റിൻ, സജീവൻ,രമേശ്‌, ധന്യ, ബാബു, ജനാർദ്ദനൻ എന്നിവർ സംസാരിച്ചു

Post a Comment

أحدث أقدم