ഓമശ്ശേരി:
ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ച് കേര കർഷകർക്കായി നടപ്പിലാക്കുന്ന തെങ്ങിന് വളം വിതരണം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്‌മുക്ക് മുഖ്യാതിഥിയായിരുന്നു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.ജെ.ചാക്കോ,യു.കെ.ഹുസൈൻ,വേലായുധൻ മുറ്റൂളിൽ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,എം.ഷീജ ബാബു,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല,കൃഷി ഓഫീസർ ആർ.വിഷ്ണു,അസിസ്റ്റന്റ് കൃഷി ഓഫീസർ പി.കൃഷ്ണദാസ്,കൃഷി അസിസ്റ്റന്റുമാരായ വി.വി.ശ്രീകുമാർ,കെ.എ.ഇർഫാൻ എന്നിവർ പ്രസംഗിച്ചു.
1 മുതൽ 8 വരെ വാർഡിലുള്ള ഗുണഭോക്താക്കൾക്ക് ഇതിനകം ടോക്കൺ വിതരണം പൂർത്തിയായി.9,10,11,12 വാർഡിലുള്ളവർക്ക് ഇന്നും (തിങ്കൾ),13,14,15,16 വാർഡിലുള്ളവർക്ക് നാളെയും (ചൊവ്വ) ടോക്കൺ വിതരണം ചെയ്യും.17,18,19 വാർഡിലുള്ളവർക്ക് ജൂലായ് 10 ന് വ്യാഴാഴ്ച്ചയാണ് ടോക്കൺ നൽകുക.രാവിലെ 10.30 മുതൽ ഉച്ച തിരിഞ്ഞ് 3 മണി വരെ ഓമശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് ടോക്കൺ വിതരണം ചെയ്യുന്നത്.ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കേര കർഷകർ 2025-26 വർഷം ഭൂമിയുടെ കരമടച്ച റസീപ്റ്റുമായെത്തിയാണ് ടോക്കൺ കൈപറ്റേണ്ടത്.
ഫോട്ടോ:ഓമശ്ശേരിയിൽ തെങ്ങിന് വളം വിതരണം പദ്ധതി കേര കർഷകർക്ക് ടോക്കൺ കൈമാറി പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
إرسال تعليق