തിരുവമ്പാടി : ഹെൽപ്പിംഗ് ഹാൻഡ്സ് ചാരിറ്റബ്ൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കെയർ ഹോം വില്ലേജ് ചാപ്റ്റർ ഉദ്ഘാടനവും ജീവൻ രക്ഷ ഉപകരണ വിതരണ കേന്ദ്രത്തിന്റെ സമർപ്പണവും
ഇന്ന് വൈകിട്ട് 4.30 ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസണും കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ആദർശ് ജോസഫും ചേർന്ന് തിരുവമ്പാടി തറിമറ്റത്ത് നിർവഹിക്കുന്നു.
ഉച്ചക്ക് 2.30ന് വളണ്ടിയർ സംഗമം ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് സംഘാട സമിതി ചെയർമാൻ പി എം ഹുസൈൻ, കൺവീനർ ഷൗക്കത്ത് കൊല്ലോളത്തിൽ, ട്രഷറർ യൂസുഫ് കെ. പി എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
إرسال تعليق