മുക്കം : പണിമുടക്കിന്റെ മറവിൽ മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡയസ് നോൺ പ്രഖ്യാപിച്ച് ജീവനക്കാരോട് ജോലിക്ക് വരാൻ ആവശ്യപ്പെടുകയും എന്നാൽ സർക്കാരിനെ വിശ്വസിച്ച് ജോലിക്ക് ഹാജരായവർക്ക്  സംരക്ഷണം നൽകാത്ത സർക്കാർ നിലപാടിനെ  യോഗം അപലപിച്ചു. മുക്കം ഉപജില്ലയിലെ  വിദ്യാലയങ്ങളിൽ പണിമുടക്കിൽ പങ്കെടുക്കാത്ത അധ്യാപകരെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ  ഉപജില്ല  പ്രസിഡന്റ് ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സുധീർകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി ഷെറീന ബി. ഉപജില്ല സെക്രട്ടറി മുഹമ്മദലി ഇ.കെ., ട്രഷറർ ബിൻസ് പി ജോൺ , വിദ്യാഭ്യാസ ജില്ല ഭാരവാഹികളായ സിറിൽ ജോർജ് ,  ബേബി സലീന , ബൈജു ഇമ്മാനുവൽ ,  ബിജു മാത്യു ,  അബ്ദുറബ്ബ്,ജോയ് ജോർജ് ഉപജില്ലാ ഭാരവാഹികളായ ബിജു വി ഫ്രാൻസിസ്, സിന്ധു , അജയ് പി.എസ്., അർച്ചന, ജസീല, അസ്ബർ ഖാൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post