നോളജ്സിറ്റി:
 നാടിൻ്റെ സമാധാനന്തരീക്ഷം തകർക്കുന്നതും മതവിദ്വേഷവും വർഗീയ ധ്രുവീകരണവും സൃഷ്ടിക്കുന്നതുമായ, ചില വ്യക്തികൾ നടത്തുന്ന ബോധപൂർവ്വമുള്ള പ്രസ്താവനകൾ മതേതര കേരളം അവജ്ഞയോടെ തള്ളിക്കളയണമെന്നും ഇത്തരം പ്രസ്താവനകൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിയമനടപടികൾ സ്വീകരിക്കണമെന്നും മർക്കസ്നോളജ്സിറ്റിയിൽ നടന്ന എസ് ജെ എം മുഅല്ലിം സമ്മേളനം ആവശ്യപ്പെട്ടു. 



സമസ്ത സെന്റിനറിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും 40 കേന്ദ്രങ്ങളിൽ നടക്കുന്ന മുഅല്ലിം സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സംഘടനയുടെ ആവിർഭാവം മുതൽ നേതൃനിരയിലുള്ള നേതാക്കളെയും നൂറ് അധ്യാപകരെയും സമ്മേളനം ആദരിച്ചു. സമസ്ത സെന്റിനറിയോടനുബന്ധിച്ച് എസ് ജെ എം നിർമ്മിച്ചു നൽകുന്ന 100 വീടുകളിൽ പൂർത്തിയായ പത്ത് വീടുകളുടെ താക്കോൽദാനവും നിത്യരോഗികളായ മുഅല്ലിംകൾക്കുള്ള ആശ്വാസം പദ്ധതിയുടെ ഉദ്ഘാടനവും കാന്തപുരം നിർവഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ, വിപിഎം ഫൈസി വില്യാപ്പള്ളി, അബൂഹനീഫൽ ഫൈസി തെന്നല, പ്രൊഫ. അബ്ദുൽഹമീദ്, സി മുഹമ്മദ് ഫൈസി, സിപി സൈതലവി, മജീദ് കക്കാട്, ഡോ. അബ്ദുൽ അസീസ് ഫൈസി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡോ. അബ്ദുസ്സ്വബൂർ ബാഹസൻ അവേലം, റഹ്മത്തുല്ല സഖാഫി എളമരം പ്രസംഗിച്ചു.

Post a Comment

أحدث أقدم