ഓമശ്ശേരി :
സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ 3-ാം ക്ലാസ് വിദ്യാർഥി കുഞ്ഞുകവയിത്രി ആഗ്ന യാമി ഏറ്റുവാങ്ങി.

തിരുവനന്തപുരം പാളയം പാണക്കാട് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പു മന്ത്രി വീണ ജോർജ് പുരസ്കാരം സമ്മാനിച്ചു.
അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി വനിത ശിശുവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ നൽകി വരുന്ന പുരസ്കാരമാണ് ആഗ്ന യാമി സ്വന്തമാക്കിയത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള അംഗീകാരം നേടിയിട്ടുള്ള ആഗ്നയാമി മുപ്പത് കവിതകളടങ്ങിയ കവിതാ സമാഹാരവും പെൻസിലും ജലറാണിയും എന്ന പേരിൽ കഥാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. പതിനാലോളം ഭാഷകൾ വായിക്കാൻ സാധിക്കുന്ന ആഗ്നയാമിക്ക് നിരവധി ദേശീയ അംഗീകാരങ്ങൾവരെ നേടാൻ സാധിച്ചിട്ടുണ്ട്.
ഉജ്ജ്വല ബാല്യം പുരസ്കാരം ഏറ്റുവാങ്ങി സ്കൂളിലെത്തിയ ആഗ്നയാമിക്ക് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്വീകരണം നൽകി. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post