ഓമശ്ശേരി:ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.കാർഷിക വികസന സമിതി അംഗങ്ങളുൾപ്പടെ നൂറിലധികം കർഷകർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി കർഷക സഭയിൽ പങ്കെടുത്തു.കർഷക സഭാംഗങ്ങൾക്ക്‌ ഞാറ്റു വേല ചന്തയുടെ ഭാഗമായി അഞ്ചിനം ഗുണമേന്മയുള്ള പച്ചക്കറിത്തൈകൾ സൗജന്യമായി വിതരണവും ചെയ്തു.മുളക്‌,വഴുതന,തക്കാളി,വെണ്ട,പയർ തുടങ്ങിയവയുടെ തൈകളാണ്‌ കർഷകർക്ക്‌ നൽകിയത്‌.


ഓമശ്ശേരി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.കൃഷി ഓഫീസർ ആർ.വിഷ്ണു 'കർഷക സഭ' വിശദീകരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,കെ.പി.രജിത,മൂസ നെടിയേടത്ത്‌,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,അസിസ്റ്റന്റ്‌ കൃഷി ഓഫീസർ പി.കൃഷ്ണദാസ്‌,കൃഷി അസിസ്റ്റന്റുമാരായ വി.വി.ശ്രീകുമാർ,കെ.എ.ഇർഫാൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ കർഷകസഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم