തിരുവമ്പാടി :
2024 -25 അധ്യയനവർഷത്തെ ആദ്യ ക്ലാസ് പിടിഎ യോഗങ്ങളും ജനറൽബോഡിയും പ്രതിഭാദരവും വിദ്യാലയത്തിൽ നടന്നു.പ്രൗഢഗംഭീരമായ സദസ്സിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ യോഗം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാദർ തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സുനിൽ പോൾ , പിടിഎ പ്രസിഡണ്ട് ഷിജു കെ വി ,അധ്യാപകരായ അബ്ദുറബ്ബ് കെ സി,സ്വപ്ന ജോസഫ് എന്നിവർ സംസാരിച്ചു.അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു.എൽഎസ്എസ് യുഎസ്എസ് വിജയികൾക്ക് മെമെന്റോയും, ക്യാഷ് അവാർഡും, ഫോഗി മൗണ്ടനിലേക്കുള്ള പാസും സമ്മാനിച്ചു.ഈ വർഷത്തെ പിടിഎ ഭാരവാഹികളായി ജിതിൻ പല്ലാട്ട് (പിടിഎ പ്രസിഡൻറ്),റിയാസ് കെ (വൈസ് പ്രസിഡൻറ്),ഫൗസ്യ (എം പി ടി എ ചെയർപേഴ്സൺ),ജനിത പ്രശാന്ത് (എം പി ടി എ വൈസ് ചെയർപേഴ്സൺ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
إرسال تعليق