തിരുവമ്പാടി :
തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരിയിൽ വെച്ച് ഇൻസുലേഷൻ സെറിമണിയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന
ചടങ്ങും നടന്നു.


തിരുവമ്പാടി റോട്ടറിയിലേക്ക് പുതുതായി 10 അംഗങ്ങളാണ് ചേർന്നിട്ടുള്ളത്.

തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ 25ാം മത് പ്രസിഡണ്ടായി റോഷൻ മാത്യുവിനെയും, സെക്രട്ടറിയായി ഡോ. സിന്റോ ജോയിയെയും, ട്രഷററായി ഷോജൻ മാത്യുവിനെയും തെരഞ്ഞെടുത്തു.

ചടങ്ങിൽ ഡിസ്റ്റിക് ഗവർണർ നോമിനി ദീപക്ക് കോറോത്ത് മുഖ്യാതിഥിയായിരുന്നു.

സോണൽ കോഡിനേറ്റർ അരവിന്ദാക്ഷൻ,ഡോ. സന്തോഷ് സ്കറിയ, ജസ്റ്റിൻ തോമസ്, ഡോ. ബെറ്റ്സി ജോസ്, അഡ്വ. ജനിൽ ജോൺ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.

റോട്ടറി ക്ലബ് തിരുവമ്പാടി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോടഞ്ചേരിയിലെ അഗതി മന്ദിരത്തിലേക്ക് ഒരു വാഷിംഗ് മെഷീനും, ചെമ്പുകടവ് ഗവൺമെന്റ് സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും നടത്തി.



Post a Comment

Previous Post Next Post