കിഴക്കോത്ത്: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടന്ന പച്ചക്കറി കൃഷി ഉൽപാദന യജ്ഞം പദ്ധതിയുടെ ഭാഗമായി കൃഷി കൂട്ടങ്ങൾക് പച്ചക്കറി തൈ വിതരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സാജിതത്ത് സി കെ നിർവഹിച്ചു.
പ്രസ്തുത പരിപാടിയിൽ പഞ്ചായത്ത് വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വഹീദ കയ്യലശ്ശേരി വാർഡ് മെമ്പർ പ്രിയങ്ക, സി ഡി എസ് ചെയർപേഴ്സൺ ജസീറ കൃഷി ഓഫീസർ അഞ്ജലി എ ഹരി അസിസ്റ്റന്റ് കൃഷി ഓഫീസർ അബ്ദുൽ റഷീദ് സി കെ കൃഷി അസിസ്റ്റന്റ് മാരായ ഹസീന ടി , റുക്കിയ ടി കെ, കൃഷി കൂട്ടങ്ങൾ, കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
Post a Comment