കൂടരഞ്ഞി :
കക്കാടംപൊയിൽ ,
പീടികപ്പാറ തേനരുവി കള്ളിപ്പാറ ഭാഗങ്ങളിൽ രൂക്ഷമായ കാട്ടാന ശല്യത്തിന് അടിയന്തര പരിഹാരം ആവിശ്യപ്പെട്ട് കോൺഗ്രസ് കക്കാടംപൊയിയിൽ, പീടികപ്പാറ വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ നടത്തി.
ഞങ്ങൾക്കും ജീവിക്കണം എന്ന മുദ്രവാക്യമുയർത്തി പിടികപ്പാറ അങ്ങാടിയിൽ നടന്ന ധർണ്ണ സമരം
കെ.പി.സി.സി മെമ്പർ പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
മാസങ്ങളായി വന്യമൃഗ അക്രമണങ്ങളിൽ ഭീതി പുണ്ട് കഴിയുന്ന മലയോര ജനതയോട് സർക്കാരിന് എന്തെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ വന്യമൃഗങ്ങളെ ഉൾ വനത്തിലേക്ക് അയക്കാൻ തയ്യാറകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി
തോമസ് മനയാനി അധ്യക്ഷനായി
ബ്ലോക്ക് പ്രസിഡണ്ട് എം സിറാജുദീൻ മണ്ഡലം പ്രസിഡണ്ട് സണ്ണി പെരികിലം, തറപ്പേൽ, മോളി തോമസ്, സണ്ണി കിഴുക്കാരക്കാട്ട് മുഹമ്മദ് പാതിപ്പറമ്പിൽ, എ.പി മണി,ജോർജ്ജ്കുട്ടി കക്കാടംപൊയിൽ,നിസാറ ബീഗം,ജോഷി കുമ്പുക്കൽ,
ഫ്രാൻസീസ് മൂക്കിലിക്കാട്ട്,അനീഷ് പനച്ചിയിൽ,അബ്ദുള്ള, സിബി കൊട്ടാരത്തിൽ നവാസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു
Post a Comment