ഓമശ്ശേരി:
അമ്പലക്കണ്ടി എട്ടാം വാർഡിലെ കാപ്പുക്കുന്ന് കുടിവെള്ള പദ്ധതി ഡോ:എം.കെ.മുനീർ എം.എൽ.എ.നാടിനു സമർപ്പിച്ചു.32 ലക്ഷം രൂപ വിവിധ ഫണ്ടുകളിൽ നിന്ന് ചെലവഴിച്ചാണ് 3 വർഷം കൊണ്ട് പദ്ധതി പ്രാവർത്തികമാക്കിയത്.കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണം പലവിധ കാരണങ്ങളാൽ അനന്തമായി നീണ്ടു പോവുന്ന പതിവിൽ നിന്ന് വ്യത്യസ്തമായി ചുരുങ്ങിയ സമയത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനായ ആഹ്ലാദത്തിലാണ് ഗുണഭോക്താക്കൾ.
പഞ്ചായത്തിന്റെ സി.എഫ്.സി.ഫണ്ടിൽ നിന്ന് 28.5 ലക്ഷം രൂപയും തനത് ഫണ്ടിൽ നിന്ന് 1.5 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 2 ലക്ഷം രൂപയുമുൾപ്പടെയാണ് 32 ലക്ഷം രൂപ ചെലവഴിച്ചത്.
ഉൽഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.പദ്ധതിയുടെ പൂർത്തീകരണത്തിന് സ്തുത്യർഹമായ സേവനം ചെയ്ത പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ടി.പി.രാജേഷിനും കിണറിനാവശ്യമായ സ്ഥലം ദാനമായി നൽകിയ പുറായിൽ കുടുബത്തിനും ടാങ്കിന് സ്ഥലം ദാനമായി നൽകിയ മുഴിപ്പുറത്ത് ഹിമ മുഹമ്മദിനും വാർഡ് മെമ്പറുടെ സ്നേഹോപഹാരം എം.എൽ.എ.കൈമാറി.
പദ്ധതി ജന.കൺവീനർ പി.ഇബ്രാഹീം റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക് പഞ്ചായത്തംഗം എസ്.പി.ഷഹന,മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.അബ്ദുൽ നാസർ,കെ.എം.കോമളവല്ലി,പഞ്ചായത്തംഗം ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,വാർഡ് വികസന സമിതി കൺവീനർ അബുമൗലവി അമ്പലക്കണ്ടി,മുൻ വാർഡ് മെമ്പർ ഫാത്വിമ വടിക്കിനിക്കണ്ടി,പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ടി.പി.രാജേഷ്,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ബ്രജീഷ് കുമാർ,പി.അബ്ദുല്ല,ആർ.എം.അനീസ്,പി.അബ്ദുൽ മജീദ് മാസ്റ്റർ,കെ.പി.ഹംസ,കെ.പി.അബ്ദുൽ അസീസ് സ്വലാഹി,എം.പി.അബ്ദുൽ ഖാദർ മാസ്റ്റർ,സഫീർ ജാറം കണ്ടി,എം.കെ.പോക്കർ സുല്ലമി,ഐ.പി.അബ്ദുൽ സലാം,പി.അബ്ദുൽ റഹ്മാൻ സുല്ലമി,പി.അബ്ദുൽ സലാം മാസ്റ്റർ,വി.സി.അബൂബക്കർ ഹാജി,പി.സുൽഫീക്കർ മാസ്റ്റർ,പി.പി.നൗഫൽ,എം.അബൂബക്കർ കുട്ടി മാസ്റ്റർ,ബഷീർ മാളികക്കണ്ടി എന്നിവർ സംസാരിച്ചു.വർ.കൺവീനർ എൻ.ടി.ശരീഫ് നന്ദി രേഖപ്പെടുത്തി.
ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡിലെ കാപ്പുക്കുന്ന് കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്ത് ഡോ:എം.കെ.മുനീർ എം.എൽ.എ.സംസാരിക്കുന്നു.
إرسال تعليق