കോഴിക്കോട്:
തത്വചിന്തകൾ ഉൾ
ക്കൊണ്ട് എഴുതിയ ദാർശനികനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന്  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയരക്ടർ ഡോ.പി.കെ. പോക്കർ അഭിപ്രായപ്പെട്ടു.

മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ തനിമ കലാ സാഹിത്യ വേദി ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
സംഘടിപ്പിച്ച 'ദാർശനികനായ ബഷീർ '
അനുസ്മരണപരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ബഷീർ ദാർശനിക ജീവിതം ആർജ്ജി ച്ചെടുത്തതല്ല. മറിച്ച് ദൈവികമായി ലഭിച്ചതാണ്. തത്വചിന്തകൾ ഉൾക്കൊണ്ട് എഴുതിയ ദാർശനികനാണ് ബഷീർ എന്നും ഡോ. പി .കെ . പോക്കർ പറഞ്ഞു. തനിമ ജില്ല പ്രസിഡൻറ് സി.എ. കരീം അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. പോക്കറിന് തനിമയുടെ സ്നേഹോപഹാരം ഷറഫുദ്ധീൻ കടംമ്പോട്ട്സമ്മാനിച്ചു. എഴുത്തുകാരൻ പി.എ. നാസിമുദ്ദീൻ , സംസ്ഥാന സമിതി അംഗം ബാബു സൽമാൻ , ശിഹാബുദ്ദീൻ ഇബ്നു ഹംസ സംസാരിച്ചു. ജില്ല  ജനറൽ സെക്രട്ടറി അഷ്റഫ് വാവാട് സ്വാഗതവും വൈസ് പ്രസിഡൻറ് നസീബ ബഷീർ നന്ദിയും പറഞ്ഞു .


ഫോട്ടോ:
 വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ 
 തനിമ കലാസാഹിത്യ വേദി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ദാർശനികനായ ബഷീർ  പരിപാടി ഡോ. പി.കെ. പോക്കർ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

أحدث أقدم