തിരുവമ്പാടി :
പുല്ലൂരാംപാറ സെൻറ് ജോസഫ്സ് യുപി സ്കൂളിലെ 2025 -26 അധ്യയനവർഷത്തെ പി ടി എ ജനറൽബോഡി യോഗം വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുഖാലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, അധ്യാപകരായ അബ്ദുൾ റഷീദ് , റോഷിയ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം നടത്തി. മാധ്യമപ്രവർത്തകനും പ്രാസംഗികനുമായ തോമസ് വലിയപറമ്പൻ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു.
ഈ വർഷത്തെ പിടിഎ ഭാരവാഹികളായി സോണി മണ്ഡപത്തിൽ ( പി.ടി.എ.പ്രസിഡൻറ്), ജിന്റോ തോമസ് ( പി.ടി.എ.വൈസ് പ്രസിഡൻ്റ്) , ജിൻസ് മാത്യു (എം.പി.ടി.എ ചെയർപേഴ്സൺ), നീനു സജിത്ത് (എം.പി.ടി.എ വൈസ് ചെയർപേഴ്സൺ)എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
Post a Comment