തിരുവമ്പാടി :
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.
പുല്ലുരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പുസ്തകപ്രദർശനം പിടിഎ പ്രസിഡന്റ് ശ്രീ സോണി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു.
ചിത്രകല അധ്യാപികയായ ഷാഹിനയും വിദ്യാർത്ഥികളും ചേർന്ന് ബഷീർ കഥാപാത്രങ്ങളുടെ ചിത്രം വരച്ചു. നാലാം ക്ലാസ്സ് വിദ്യാർത്ഥിനി മിറൽ എലിസബത്ത് സജി പുസ്തകപരിചയം നടത്തി.
ദിനചാരണത്തോടനുബന്ധിച്ചു സ്കൂളിലെ അൻപതോളം കുട്ടികൾ നെഹ്റു മെമ്മോറിയൽ ലൈബ്രറിയിൽ അംഗത്വം എടുത്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, സീനിയർ അസിസ്റ്റന്റ് അബ്ദുൾ റഷീദ്, നെഹ്റു മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് റ്റി ജെ സണ്ണി, സെക്രട്ടറി റ്റി റ്റി തോമസ്, ബാലവേദി കൺവീനർ ജോസ് പുളിക്കാട്ട്, ലൈബ്രറേറിയൻ ജോസ് കെ ജെ എന്നിവർ പങ്കെടുത്തു. അധ്യാപകരായ റോഷിയ ജോസഫ്, ജിഷ തോമസ്, ജിസ ജോർജ് എന്നിവർ പരിപാടികൾക്കു നേതൃത്വം കൊടുത്തു.
Post a Comment