എറണാകുളം ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശേഷം യുവാവ് സുഹൃത്തുക്കളെ വീഡിയോ കോള്‍ വിളിച്ച് മൃതദേഹം കാണിച്ചു.
കൊല്ലം സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടതെന്ന് പ്രാഥമിക വിവരം. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇന്നലെ രാത്രി ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെന്നും കൊലയില്‍ കലാശിച്ചുവെന്നുമാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇവര്‍ ഇടയ്ക്കിടെ ഈ ലോഡ്ജില്‍ വന്നു താമസിക്കാറുണ്ട്.
ആലുവ നഗരത്തില്‍ തന്നെയുള്ള ലോഡ്ജാണ്. അതുകൊണ്ടുതന്നെ ലോഡ്ജിലെ ജീവനക്കാര്‍ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം താന്‍ ഇങ്ങനെയൊരു കൃത്യം ചെയ്തതായി സുഹൃത്തുക്കളെ ഇയാള്‍ വിവരം അറിയിക്കുകയായിരുന്നു. ലോഡ്ജ് ജീവനക്കാരെക്കാള്‍ മുന്നേ വിവരമറിഞ്ഞത് യുവാവിന്റെ സുഹൃത്തുക്കളാണ്. സുഹൃത്തുക്കളാണ് പരിഭ്രാന്തരായി പൊലീസിനെ വിവരമറിയിച്ചത്.
إرسال تعليق