തിരുവമ്പാടി:
അര നൂറ്റാണ്ടോളം മാതൃകാ അദ്ധ്യാപകനായി വിദ്യാർത്ഥികളുടെ ഹൃദയം കീഴടക്കിയ എ.വി തോമസ് സാറിൻ്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ്(എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കേരള കോൺഗ്രസ്(എം) മുൻ ജില്ലാ വൈസ് പ്രസിഡൻ്റ്, തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്,വിവിധ സർക്കാർ കമ്മിറ്റികളിൽ അംഗം,എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച നേതാവായിന്നു തോമസ് സാർ എന്ന് യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് ടി. എം ജോസഫ് അനുശോചന പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് ജോയി മ്ളാക്കുഴി അദ്ധ്യക്ഷത വഹിച്ചു.
വിനോദ് കിഴക്കയിൽ, സിജോ വടക്കേൻതോട്ടം, ജോസഫ് പൈമ്പിള്ളി, വിൽസൺ താഴത്ത് പറമ്പിൽ, സണ്ണി പുതുപ്പറമ്പിൽ, ദിനീഷ് കൊച്ചുപറമ്പിൽ , ആൻസി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
إرسال تعليق