ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം അധ്യാപകരും വിദ്യാർഥികളും ചേർന്ന് ജൈവ പച്ചക്കറികൃഷി ആരംഭിച്ചു .
കൃഷിവകുപ്പിൻ്റെ സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞത്തിൻ്റെ ഭാഗമായി മുക്കം കൃഷിഭവൻ പച്ചക്കറി കൃഷിക്കാവശ്യമായ തൈകൾ വിദ്യാലത്തിന് സമ്മാനിച്ചു.
പച്ചക്കറി കൃഷിയുടെ ആരംഭം കുറിച്ചു കൊണ്ടുള്ള തൈ നടീലിൻ്റെ ഉദ്ഘാടനം മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ്തി ടി നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഉപജില്ലാ ജൂനിയർ സൂപ്രണ്ട് സജീവ് കെ പി അധ്യാപകരായ ഷാനിൽ പി എം , പ്രഭുൽവർഗീസ്, നിധിൻ ജോസ്, ഷെല്ലി കെ ജെ, സിന്ധു സഖറിയ വിദ്യാർഥി പ്രതിനിധി ഡിയോൺബിജു എന്നിവർ പ്രസംഗിച്ചു.
പച്ചമുളക് വെണ്ട വഴുതന തക്കാളി എന്നിവയുടെ കൃഷിയാണ് സ്കൂൾ അങ്കണത്തിലെ ഗ്രീൻ ഹൗസിൽ ആരംഭിച്ചിട്ടുള്ളത്.
Post a Comment