കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. 

വാർഡ് മെമ്പർ ജോസ് മോൻ മാവറ അധ്യക്ഷനായി. 

കൂട്ടക്കര, പറയങ്ങാട് പുത്തൻപുരയ്ക്കൽ ഔതയുടെ നാച്ചുറൽ കുളത്തിൽ വളർത്തിയ ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപ്പെട്ട മത്സ്യങ്ങളുടെ വിളവെടുപ്പാണ് നടന്നത്. ഔത ചേട്ടൻ വർഷങ്ങളായി മത്സ്യകൃഷിയിൽ നിലനിൽക്കുന്ന മാതൃകാ കർഷകനാണ്. വരുമാനത്തിലേക്കുള്ള വഴിയെന്നതിലുപരി, ഒരു തലമുറക്ക് ഉത്തമ മാതൃകയായി മാറുകയെന്നതാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. കൂടുതൽ മത്സ്യകർഷകർക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും ഗ്രാമപഞ്ചായത്തും നൽകിവരുന്നുണ്ട്.

Post a Comment

Previous Post Next Post