തിരുവമ്പാടി :
തൊണ്ടിമ്മൽ,
ഇരു വൃക്കകളും തകരാറിലായ ചോലയിൽ ബിന്ദു - സുരേഷ്ബാബു മകൻ അമലിന്റെ ചികിത്സയ്ക്കുവേണ്ടി നാടോരുമിക്കുന്നു .
രണ്ട് വൃക്കകളും തകരാറിലായ അമലിന്റെ ചികിത്സ പൂർണമായി ഏറ്റെടുക്കുന്നതിനു വേണ്ടി ജനകീയകമ്മറ്റി രൂപീകരണം നടന്നു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ ബീന ആറാമ്പുറത്ത് , ഗണേഷ് ബാബു, രമേശൻ കുനിയംപറമ്പത്, ബഷീർ ചൂരക്കാട്ട് , ജയപ്രസാദ്. എസ്,സിജു.പി, ഗിരീഷ് ബാബു സ്രാമ്പിക്കൽ,രഘു പ്രസാദ്. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വയനാട് പാർലമെൻറ് എം പി പ്രിയങ്ക ഗാന്ധി, തിരുവമ്പാടി നിയോജകമണ്ഡലം എംഎൽ എ ലിന്റോ ജോസഫ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ വാർഡ് മെമ്പർ ബീന ആറാം പുറത്ത് രക്ഷാധികാരികളും.
ഭാരവാഹികളായി ജയരാജൻ സ്രാമ്പിക്കൽ (ചെയർമാൻ,) രാജേഷ് വെള്ളാരംകുന്നത് (കൺവീനർ), നളേശൻ. സി. ടി.(ട്രഷറർ) ആയിട്ടുള്ള കമ്മിറ്റി രൂപീകരിച്ചു.
Post a Comment