സ്‌കൂള്‍ സമയത്തില്‍ നടപ്പാക്കിയ മാറ്റാം ഈ അക്കാദമിക്ക് വര്‍ഷം അതേ രീതിയില്‍ തുടരും.
 സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ സമവായം. അടുത്തവര്‍ഷം ചര്‍ച്ചകള്‍ നടത്താമെന്ന്മന്ത്രി ഉറപ്പുനല്‍കിയതായി സമസ്ത നേതാക്കള്‍ അറിയിച്ചു.

 സമയമാറ്റത്തിന്റെ സാഹചര്യം യോഗത്തില്‍ വിശദീകരിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചു. 


അക്കാദമിക് വര്‍ഷം 1100 മണിക്കൂര്‍ ക്ലാസുകള്‍ ലഭിക്കാന്‍ വേണ്ടി  വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രാവിലെ 15 മിനിറ്റും വൈകുന്നേരം 15 മിനിറ്റും വര്‍ധിപ്പിച്ചത്. എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റമില്ല. പരാതി ഉള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ചര്‍ച്ചയില്‍ സമവായത്തില്‍ എത്തിയെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. പരാതി അടുത്ത അധ്യയനവര്‍ഷം പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് സ്വീകാര്യമെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു.

 കോടതിയെ സമീപിക്കില്ലെന്നാണ് സൂചന. 22 സ്‌കൂള്‍ മാനേജ്‌മെന്റ്  പ്രതിനിധികൾ ചര്‍ച്ചയില്‍ പങ്കെടുത്തത്.
 

Post a Comment

Previous Post Next Post