കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ ഉത്തരവിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി.
പ്രതിദിന ടെസ്റ്റുകള്‍ 30 ആക്കുക, എച്ച് പരീക്ഷക്ക് പകരം സിഗ്‌സാഗ് മോഡലില്‍ പുതിയ ട്രാക്ക് സംവിധാനം രൂപപ്പെടുത്തുക, 15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കരുത്, ടൂ വീലര്‍ ടെസ്റ്റിന് കാലില്‍ ഗിയറുള്ള വാഹനം ഉപയോഗിക്കുക, എന്നിങ്ങനെയുള്ള പരിഷ്‌കാരങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിയത്. ഇതിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിന് പുറമെ ഫോര്‍ വീല്‍ ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ പാടില്ല, ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിങ് സ്‌കൂള്‍ വാഹനത്തിന് ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം, എന്നീ ആവശ്യങ്ങളും മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിയിരുന്നു.
Post a Comment