കൂടരഞ്ഞി. മലയോരമേഖലയായ കൂമ്പാറ,പീടികപ്പാറ, തേനൊരുവിയിൽ കാട്ടാനക്കൂട്ടം ഭീതി പടർത്തിയത് മൂലം ജനങ്ങൾ പരിഭ്രാന്തിയി ലാണെന്നും അവരുടെ ആശങ്ക അകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

 ദിവസങ്ങളായി കാട്ടാനക്കൂട്ടം
 പ്രദേശത്ത് ഭീതി വിതച്ച് ജനങ്ങളുടെ സ്വര്യജീവിതം തടസ്സപ്പെടുത്തിയിരിക്കയാണ്. ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ആനക്കൂട്ടത്തെ വിരട്ടി ഓടിച്ചിട്ടും വീണ്ടും എത്തുകയാണ്. രൂക്ഷമായ കൃഷിനാശമാണ്  ഉണ്ടായിരിക്കുന്നത്. കർഷകരുടെ ജീവിതമാർഗമായ കാർഷികവിളകൾ നശിച്ച്, ബാങ്ക് ലോൺ അടവിനും മാറ്റവശ്യങ്ങൾക്കും  തടസ്സം നേരിട്ടത് കർഷകരെ കൂടുതൽ വിഷമസ്ഥിതിയിലാക്കിയിരിക്കുന്നു.
 കാട്ടാനകളെ പ്രതിരോധിക്കാൻ സോളാർ വേലികൾ കാര്യക്ഷമമല്ലാത്തതിനാൽ കിടങ്ങുകൾ നിർമ്മിക്കുകയാണ് വേണ്ടത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടുകൂടി  
 അവയെ പ്രതിരോധിക്കണം. വന്യമൃഗങ്ങളിൽ നിന്നും കൃഷിക്കും കർഷകനും സംരക്ഷണം ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൃഷിനാശം സംഭവിച്ചവർക്ക് അടിയന്തര സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم