തിരുവമ്പാടി :
സാഹസികതയും ആവേശവും നിറഞ്ഞ കയാക്കിങ് ഫെസ്റ്റിന്റെ ആദ്യ ദിനത്തിലെ അമച്വർ ബോട്ടർ ക്രോസ്സ് മത്സരങ്ങൾ അവസാനിച്ചപ്പോൾ വനിതാ വിഭാഗത്തിൽ മധ്യപ്രദേശിൽ നിന്നുള്ള കരിഷ്മ ദിവാനും പുരുഷ വിഭാഗത്തിൽ മധ്യപ്രദേശുകാരനായ ഗാർവ് കോക്കാട്ടേയും വിജയികളായി.
പുലിക്കയത്തെ ചാലിപ്പുഴയിൽ ഒരുക്കിയ ഗേറ്റുകൾ നിബന്ധനകൾ പാലിച്ച് കൃത്യമായി കടന്ന് ഏറ്റവും കുറഞ്ഞ സമയത്ത് ഫിനിഷിങ് പോയിന്റിൽ എത്തിയവരാണ് വിജയികളായത്.
പുരുഷ വിഭാഗത്തിൽ കോഴിക്കോട് സ്വദേശി അക്ഷയ് അശോക് രണ്ടാം സ്‌ഥാനവും ബാംഗ്ലൂർ മലയാളി അയ്യപ്പൻ ശ്യാം മൂന്നാം സ്‌ഥാനവും നേടി. വനിതാ വിഭാഗത്തിൽ ഉക്രൈനിൽ നിന്നുള്ള ഓക്സാന ചെർവെഷൻ കൊ, മധ്യപ്രദേശിൽ നിന്നുള്ള ആയുഷി എന്നിവർ രണ്ടും മൂന്നും സ്‌ഥാനം നേടി.
ഇന്ന് (ജൂലൈ 26) റിവർ ഫെസ്റ്റിവലിൽ വനിത, പുരുഷ വിഭാഗം എക്സ്ട്രീം സ്ലാലോം പ്രഫഷണൽ മത്സരവും പ്രൊഫഷണൽ ബോട്ടർ ക്രോസ്സ് മത്സരവും പുലിക്കയത്ത് നടക്കും. അവസാന ദിനമായ ഞായറാഴ്ച ഡൗൺ റിവർ മത്സരമാണ് പുല്ലൂരാംപാറയിൽ നടക്കുക. വേഗത കൂടിയ റാപ്പിഡ് രാജ, റാപ്പിഡ് റാണി എന്നിവരെ കണ്ടെത്തുന്ന മത്സരമാണിത്.
إرسال تعليق