ഓമശ്ശേരി :
സ്കൂൾ അങ്കണത്തിൽ തഴച്ചു വളർന്ന ഗോൾഡൻ മുളങ്കൂട്ടത്തിൽ നിന്ന് പിഴുതെടുത്ത മുള തൈകൾ കൊണ്ടുള്ള ജൈവവേലി നിർമിച്ചിരിക്കുകയാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ .
സ്കൂൾ ഗ്രൗണ്ട് വിപുലീകരണം നടത്തിയതിൻ്റെ ഒരു ഭാഗത്താണ് നൂറുമീറ്റർ നീളത്തിൽ മണ്ണൊലിപ്പ് തടയുന്നതിനും സൗന്ദര്യവൽക്കരണത്തിനുമായി മുള തൈകൾ നട്ട് മാതൃക സൃഷ്ടിച്ചത്.
അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന ജൈവവേലി നിർമാണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.സജി മങ്ങരയിൽ നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു.
ബിജുമാത്യു ഷാനിൽ പി എം ,ഡോൺ ജോസ്, വിമൽവിനോയി, ശബ്ന ജോസ് ,സ്മിത മാത്യു വിദ്യാർഥി പ്രതിനിധി അരുണിമ എന്നിവർ പ്രസംഗിച്ചു. പ്രഭുൽവർഗീസ് അനീഷ് ജോസ് അലൻ മാത്യു, നിധിൻ ജോസ് എന്നിവരും വിദ്യാർഥികളും നേതൃത്വം നൽകി.
സ്കൂൾ അങ്കണത്തിൽ ജൈവവൈവിധ്യ പാർക്കും വിദ്യാവനവും മുള ഉദ്യാനവും ശലഭോദ്യാനവുമൊക്കെ നിർമിച്ച് മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിദ്യാലമാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ.
إرسال تعليق