ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ വിദ്യാവനം പദ്ധതിയുടെ ഭാഗമായി ഫോറസ്ട്രി ക്ലബിൻ്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ജൈവ വൈവിധ്യ ആൽബം തയ്യാറാക്കി.



സ്കൂൾ അങ്കണത്തിലെ വിദ്യാവനത്തിലും ജൈവവൈവിധ്യ പാർക്കിലും മുള ഉദ്യാനത്തിലുമായുള്ള 200 ലേറെ സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുന്നതാണ് സ്കൂളിൻ്റെ ജൈവ വൈവിധ്യ ആൽബം
വിദ്യാലയത്തിലും ചുറ്റുപാടുകളിലുമുള്ള ജൈവ വൈവിധ്യത്തെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവുനൽകുക, പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് ജൈവ വൈവിധ്യ ആൽബം തയ്യാറാക്കിയിട്ടുള്ളത്.
ജൈവ വൈവിധ്യ ആൽബത്തിൻ്റെ പ്രകാശനകർമം അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ നീതു കെ നിർവഹിച്ചു.
സ്കൂൾ ജൈവ വൈവിധ്യ പാർക്കിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ കെ എൻ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഫോറസ്റ്റ് ഓഫീസർമാരായ ബൈജു കെ കെ,സജിത് എം അധ്യാപകരായ ബിജു മാത്യു  സനില സാമുവേൽ ഷബ്ന എം എ നിമ്മി കുര്യൻ വിദ്യാർഥി പ്രതിനിധി എമിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ആൽബം തയ്യാറാക്കുന്നതിന് സിബിത പി സെബാസ്റ്റ്യൻ  എബി തോമസ്  മുഹമ്മദ് ഡാനിഷ്  
ഷാദ് അബ്ദുള്ള സാന്ദ്ര ഒ ടി , സ്മിത മാത്യു,വിമൽ വിനോയി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post