കോടഞ്ചേരി :
കണ്ണോത്ത് ഗ്രാമത്തിൻ്റെ ഹൃദയ സ്പന്ദനമായ സെൻറ് ആൻ്റണീസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി വർഷത്തിൽ പ്രവേശിച്ചു.
ജൂബിലി പ്രവർത്തനങ്ങളുടെ പ്രാരംഭമായി 12 അംഗ കോർ കമ്മിറ്റി രൂപീകരണം നടന്നു.
സ്കൂൾ മാനേജർ റവ.ഫാ. സെബാസ്റ്റ്യൻ പുളിക്കൽ അച്ചൻറെ നേതൃത്വത്തിൽ നടന്നകോർ കമ്മിറ്റി രൂപീകരണ യോഗത്തിൽ സ്കൂൾ മാനേജ്മെൻറ്, പിടിഎ ,അധ്യാപക അനധ്യാപക പ്രതിനിധികൾ പങ്കെടുത്തു.
സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ പുളിക്കൽ ചെയർമാനും സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാ.എബിൻ മാടശ്ശേരി വൈസ് ചെയർമാനും ഹെഡ്മാസ്റ്റർ റോഷിൻ മാത്യു കൺവീനറും പിടിഎ പ്രസിഡൻറ് അഭിലാഷ് ജേക്കബ് ജോയിൻ്റ് കൺവീനറും സ്റ്റാഫ് സെക്രട്ടറി സി. അന്നമ്മ തോമസ് ട്രഷററുമായാണ് കോർ കമ്മിറ്റി രൂപീകരിച്ചത്.
ജൂബിലി ആഘോഷങ്ങൾക്കായി 2025 ജൂലായ് 24 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് വിപുലമായ സ്വാഗത സംഘം രൂപീകരിക്കുവാൻ തീരുമാനിച്ചു.
മലയോര ഗ്രാമമായ കണ്ണോത്തിന്റെ അക്ഷര വെളിച്ചമായി 1976 ജൂൺ മാസത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.അനേകായിരങ്ങളെ അറിവിൻറെ ലോകത്തേക്ക് കൈപിടിച്ചുയർത്തി തലമുറകളുടെ അഭിമാനമായി നിലകൊള്ളുന്ന ഈ വിദ്യാലയം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ്.വിദ്യാലയത്തിനും സമൂഹത്തിനും എന്നെന്നും ഓർത്തിരിക്കാൻ സാധിക്കുന്നതും പ്രയോജനപ്രദവുമായ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ഈ ജൂബിലി വർഷത്തിൽ ആസൂത്രണം ചെയ്യുന്നത്.
ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി ഏവരുടെയും സഹകരണം കോർ കമ്മിറ്റി അഭ്യർത്ഥിച്ചു.
Post a Comment