തിരുവമ്പാടി : മരയ്ക്കാട്ടുപുറം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ഈ പ്രദേശത്തെ ചിരപുരാതന ക്ഷേത്രങ്ങളിലൊന്നാണ്. ജീർണ്ണാവസ്ഥയിലായ ഈ ക്ഷേത്രത്തിന്റെ പുന:രുദ്ധാന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെർമാൻ കൂടിയായ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു.
ക്ഷേത്രത്തിൽ നടത്തുന്ന ലക്ഷം ദീപം സമർപ്പണത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനവും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു.
ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് അഡ്വ പി.എ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ബിന്ദു ജോൺസൺ മുഖ്യപ്രഭാഷണം നടത്തി.
ഡോ രൂപേഷ് നമ്പൂതിരി താമരക്കുളം അനുഗ്രഹ പ്രഭാഷണം നടത്തി.
ക്ഷേത്രം ഭരണസമിതി സെക്രട്ടറി ബാബു പൈക്കാട്ടിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ബിജുരാജ് പി. പഞ്ചായത്തു ഭരണസമിതി അംഗങ്ങളായ ബീന ആറാം പുറത്ത്, കെ എം മുഹമ്മദാലി, റസിഡൻസ് അസോസിയേഷൻ തൊണ്ടിമ്മൽ പ്രസിഡണ്ട് ജയരാജൻ,ഓൾ ഫ്രണ്ട്സ് വാട്സ്ആപ്പ് കൂട്ടായ്മ പ്രസിഡണ്ട് സുനിൽ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം സി.ഗണേഷ് ബാബു ക്ഷേത്രം മാതൃസമിതി പ്രസി ഡണ്ട് സുധാശിവൻ കോണിൽ, സിക്രട്ടറി സിന്ദു സജീവ് ആറാം പുറത്ത്, രമേശ് കുനിയം പറമ്പത്ത്, ഷാജി ഭഗവതി തോട്ടത്തിൽ,ക്ഷേത്രം മേൽശാന്തി ബിബിൻ നമ്പൂതിരി പ്രസംഗിച്ചു.
إرسال تعليق