സഖാവ് വിഎസിന്റെ നിര്യാണത്തിൽ കണ്ണോത്ത് സർവകക്ഷി അനുശോചനം നടത്തിക്കൊണ്ടുള്ള മൗനജാഥയും അനുസ്മരണ പൊതുയോഗവും നടന്നു.
 വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് നേതാക്കളും അണികളും പങ്കെടുത്തു. 

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ കണ്ണോത്ത് സി.പി ഐ എം ലോക്കൽ സെക്രട്ടറി കെഎം ജോസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. 

അജയൻ ചിപ്പിലിത്തോട് അനുശോചന പ്രമേയം  അവതരിപ്പിച്ചു.

എൻ സി പി ജില്ലാ സെക്രട്ടറി പി പി ജോയ്   കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

 വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എം.എം പത്രോസ്, കെ എ ജോൺ മാഷ്, ഇ പി നാസർ, സുബ്രമണ്യൻ, എം.എം സോമൻ, രജനി സത്യൻ, ബിന്ദു ,ദേവസ്യ മാഷ്, വാർഡ് മെമ്പർമാരായ റോസിലി മാത്യു, റീന സാബു എന്നിവർ അനുശേചന യോഗത്തെ അഭിസംബോധന ചെയ്തു.

Post a Comment

أحدث أقدم