ഓമശ്ശേരി:
ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടിക വർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ടി.എസ്.പി.ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്.മേശയും കസേരയും ഉൾപ്പെടുന്ന പഠനോപകരണങ്ങളാണ് സൗജന്യമായി നൽകിയത്.ഇത് കൂടാതെ എസ്.ടി.വിഭാഗത്തിന് വിദ്യാഭ്യാസ മേഖലയിൽ സ്കോളർഷിപ്പിനും ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഈ സാമ്പത്തിക വർഷം തുക വകയിരുത്തിയിട്ടുണ്ട്.
പുത്തൂരിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ വിതരണോൽഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.പഞ്ചായത്തംഗങ്ങളായ അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ബ്രജീഷ് കുമാർ,പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥ വി.ഷാഹിന ടീച്ചർ,എസ്.ടി.കോ-ഓർഡിനേറ്റർ വി.ആർ.രമിത എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ നിർവ്വഹിക്കുന്നു.
Post a Comment