കണ്ണോത്ത്: 
സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ കലാ  സാഹിത്യവേദിയായി മാറി. വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്ന ഇരുപതോളം ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനവും സാഹിത്യ സദസ്സും പ്രശസ്ത സംവിധായകനും സാഹിത്യകാരനും അധ്യാപകനുമായ ശ്രീ. ബന്ന ചേന്ദമംഗലൂർ നിർവഹിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യയിലും കലാപരമായ ഒരു വശമുണ്ടെന്നും ജീവിതത്തെ അനുനിമിഷം പുതിയതാക്കുന്ന സർഗ്ഗവിലാസത്തിൻ്റെ വേദിയായി വിദ്യാലയം മാറുമ്പോൾ വിദ്യാർത്ഥികൾക്ക് സമകാലിക വിദ്യാഭ്യാസത്തിൻ്റെ ശക്തിയുള്ള അന്തർധാര തിരിച്ചറിവായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹിത്യ ശില്പശാലയിൽ, സാഹിത്യം എങ്ങനെയാണ് ജീവിതത്തെ ദീപ്തമാക്കുന്നതെന്ന് ശ്രീ. ബന്ന ചേന്ദമംഗലൂർ വിശദീകരിച്ചു.
സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ. ഫാ. എബിൻ മാടശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. റോഷിൻ മാത്യു, പി.ടി.എ പ്രസിഡൻ്റ് ശ്രീ. അഭിലാഷ് ജേക്കബ്ബ്, അധ്യാപകരായ റിച്ചു വിൻസെൻ്റ്, സ്റ്റെലസ്റ്റിൽ ഷാരോൺ, വിദ്യാർത്ഥികളായ ആർദ്ര എസ്,വൈഗ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങൾക്കും വിദ്യാലയം വേദിയായി.  മിനി ജോർജ്,ഇൻഫൻ്റ് മേരി,ടീന ജോസ്, ദീപ ആൻ്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post