പുതുപ്പാടി: മലോറം.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി കേരളത്തിലെ എല്ലാ സോണുകളിലും സമസ്ത സെന്റനറിയുടെ ഭാഗമായി നടത്തുന്ന സംഘടനാ ശാക്തീകരണം ക്രിയേഷൻ 25ന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം താമരശ്ശേരി സോണിലെ മല പുറത്ത് വിപുലമായി നടത്തി. കേരള മുസ്ലിം ജമാഅത്ത് താമരശ്ശേരി സോൺ പ്രസിഡണ്ട് അസീസ് സഖാഫി കല്ലുള്ള തോട് അധ്യക്ഷ വഹിച്ചു , കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ല സെക്രട്ടറി ജി അബൂബക്കർ സാഹിബ് ഉദ്ഘാടനം ചെയ്തു .
എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം വിഷയാവതരണം നടത്തി.
ജില്ലാ സെക്രട്ടറി ബിസി ലുക്മാൻ ഹാജി കർമ്മ സാമയികം അവതരിപ്പിച്ചു. ഗഫൂർ ബാഖ വി വട്ടക്കുണ്ട്, ഷംസുദ്ദീൻ പെരുമ്പള്ളി
കേരള യാത്ര, അംഗത്വ ക്യാമ്പയിൻ നോട്ട് അവതരിപ്പിച്ചു.
ജാഫർ സഖാഫി അണ്ടോണ, പിടി അഹമ്മദ് കുട്ടി ഹാജി, അൻവർ സഖാഫി, എ കെ മുഹമ്മദ് മാസ്റ്റർ, ജാഫർ എലിക്കാട് മുഹമ്മദ് ഹാജി സംസാരിച്ചു
മുഹമ്മദലി കാവുംപുറം സ്വാഗതവും മൊയ്തീൻ മുസ്ലിയാർ അടിവാരം നന്ദിയും പറഞ്ഞു.
Post a Comment