താമരശ്ശേരി :
സംപ്റ്റംബർ 14ന് ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികളുടെ വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി രൂപീകരണ യോഗം ബാലഗോകുലം ജില്ലാ സമിതി അംഗം വി.കെ ദേവൻ ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം താലൂക്ക് ഖജാൻജി കെ.കെ ബിജു അദ്ധ്യക്ഷം വഹിച്ചു. " ഗ്രാമം തണലൊരുക്കട്ടെ... ബാല്യം സഫലമാവട്ടെ." എന്ന സന്ദേശമുയർത്തിക്കൊണ്ടാണ് ഇത്തവണ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഇത്തവണ താമരശ്ശേരിയിൽ നിരവധി ഉപശോഭായാത്രകൾ രണ്ടിടത്തായി സംഗമിച്ച് രണ്ട് മഹാശോഭായാത്രയായി താമരശ്ശേരി ടൗൺ വഴി താമരശ്ശേരി കോട്ടയിൽ ക്ഷേത്രത്തിലും മാട്ടുവായ് ശ്രീരാമസ്വാമി ക്ഷേത്രത്തിലും സമാപിക്കാനാണ് തീരുമാനിച്ചത്.ശോഭായാത്രയുടെ മുന്നോടിയായി പ്രാദേശിക സ്ഥലങ്ങളിൽ വിവിധ പരിപാടികളും സംഘടിപ്പിക്കും.
ആഘോഷ കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ റിട്ട. മജിസ്ട്രേറ്റ് .എം രമേശൻ, ജനറൽ കൺവീനർ
കെ.പി ശിവദാസൻ ,ട്രഷറർ ബിൽജു രാമദേശം, ആഘോഷ പ്രമുഖ് കെ.ബി ലിജു, സഹ ആഘോഷ പ്രമുഖൻമാർ എ.കെ ബവീഷ്, കെ.പി രാജേഷ് എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ പ്രദേശത്തെ ക്ഷേത്ര ഭാരവാഹികൾ, മാതൃസമിതി ഭാരവാഹികൾ, ആദ്ധ്യാത്മിക മേഖലയിലെ ആചാര്യൻമാർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് 101 അംഗ ആഘോഷ കമ്മിറ്റിയാണ് രൂപീകരിച്ചത്.
യോഗത്തിൽ ഗിരീഷ് തേവള്ളി, കെ.സി.ബൈജു, വി.പി രാജീവൻ, ഷൈമവിനോദ് , പി.കെ ഗിരീഷ് എന്നിവർ സംസാരിച്ചു.
Post a Comment