കൂടരഞ്ഞി :
ഞങ്ങൾക്ക് വേണം ജോലി.. 
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ... എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനത്തിൽ മുക്കത്ത് നടക്കുന്ന സമര സംഗമത്തിൻ്റെ പ്രചരണാർത്ഥം 
ഡിവൈഎഫ്ഐ കൂടരഞ്ഞി പഞ്ചായത്ത്  കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്ത്  9,10 തീയതികളിൽ  നടക്കുന്ന യൂത്ത് മാർച്ചിന് മരഞ്ചാട്ടിയിൽ തുടക്കമായി.  DYFI ജില്ല കമ്മിറ്റി അംഗം സ: ജാഫർ ഷെരീഫ്  ഉദ്ഘാടനം ചെയ്തു. DYFI കൂമ്പാറ മേഖല പ്രസിഡൻ്റ് വിപിൻ വിത്സൺ അധ്യക്ഷത വഹിച്ചു, ജാഥാ ലീഡർ  അജയ് ഫ്രാൻസി,  ഉപ ലീഡർ ഫിദ ജാസ്മിൻ, ജാഥാ മാനേജർ മുഹമ്മദ് ഫാരിസ്,DYFI കൂടരഞ്ഞി മേഖല സെക്രട്ടറി സായൂജ് കെ.ജെ,ഒ.എ സോമൻ തുടങ്ങിയവർ സംസാരിച്ചു.നൗഫൽ മരഞ്ചാട്ടി സ്വാഗതവും DYFI കൂമ്പാറ മേഖല സെക്രട്ടറി മുഹമ്മദ്‌ റാഫി നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم