കോടഞ്ചേരി : സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ കലാമേള, സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ കെ.ആർ ബാബു ഉദ്ഘാടനം ചെയ്തു. നിരവധി പ്രതിഭകൾ മാറ്റുരക്കുന്ന കലാമാമാങ്കത്തിന് ഇന്ന് തിരശീല വീഴും. പ്രധാനധ്യാപകൻ ജിബിൻ പോൾ, പിടിഎ പ്രസിഡന്റ് ആന്റണി ചൂരപ്പൊയ്കയിൽ, സി.ആൻ മേരി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ഷിജോ ജോൺ, ധന്യ സണ്ണി, ജിൽസ ദേവസ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment