തിരുവമ്പാടി :
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു. പി. സ്കൂളിൽ ശ്രാവണപൂർണിമ - സംസ്കൃത ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കൊടിയത്തൂർ എസ് കെ യു പി സ്കൂൾ സംസ്‌കൃതം അദ്ധ്യാപകൻ ശ്രീജിത്ത് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്‌കൃതം അധ്യാപിക ലസിത ടി.കെ, സ്റ്റാഫ് സെക്രട്ടറി റോഷിയ ജോസഫ്, സംസ്‌കൃതം ക്ലബ് സ്റ്റുഡന്റ് കൺവീനർ പാർവണ പ്രദീപ്, അലേയ എലിസബത്ത് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്, കാവ്യാലാപനം, പ്രഭാഷണം, സംഘനൃത്തം, തുടങ്ങിയ വിവിധ കലാപരിപാടികൾ ഉൾപെടുത്തിക്കൊണ്ട് സംഘടിപ്പിച്ച സംസ്‌കൃത സർഗ്ഗവേള വിദ്യാർഥികളുടെ മികവുറ്റ പ്രകടനങ്ങൾകൊണ്ട് ശ്രദ്ധേയമായി.
Post a Comment