താമരശ്ശേരി: അസഹർ ആർട്സ് & സ്പോർട്സ് ക്ലബ് താമരശ്ശേരി രാജ്യത്തിൻറെ 79ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 8:30 ന് കാരാടി ഓടങ്ങൽ  ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ബേബി ഓടങ്ങൽ പതാക ഉയർത്തി. അലി കാരാടിയുടെ അധ്യക്ഷതയിൽ ഷംസീർ ഇടവലം പ്രതിജ്ഞ ചൊല്ലി, സി കെ യൂസഫ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി  കെ അനസ് മാസ്റ്റർ, ഗഫൂർ ചുങ്കം, ഹാരിസ് , സി വി റഷീദ്, മുനീർ കെ കെ എന്നിവർ പങ്കെടുത്തു. ബഷീർ പത്താൻ സ്വാഗതവും അസീസ് ചുങ്കം നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم