താമരശ്ശേരി :
ജനാധിപത്യത്തിൻ്റെ കാതൽ കുറ്റമറ്റ വോട്ടർ പട്ടിക, അതിന് വേണ്ടി പോരാടുന്ന രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ടൗണിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.
കെ.പി സി.സി മെമ്പർ പി.സി ഹബീബ് തമ്പി ഉൽഘാടനം ചെയ്തു.
പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.എം.സി നാസിമുദ്ദീൻ, നവാസ് ഈർപ്പോണ, ബിജു ജ്യോതി ഗംഗാധരൻ, ബിജു കണ്ണന്തറ, ഒ.എം.ശ്രീനിവാസൻ ,അബൂബക്കർ കൊടശ്ശേരി, അഡ്വ.ജോസഫ് മാത്യു തുടങ്ങിയവർ സംസാരിച്ചു.പ്രകടനത്തിന് സത്താർ പള്ളിപ്പുറം, വി.കെ എ കബീർ, ടി.പി ഷരീഫ്, അമീറലി, ജാഫർ പാലായി, സണ്ണി കുഴമ്പാല, ഷമീർ ഓമശ്ശേരി,രാജേഷ് കോരങ്ങാട്,, സോണിയ, ഓമി ജാഫർ, സലാം കന്നൂട്ടിപ്പാറ നേതൃത്വം നൽകി.
Post a Comment