താമരശ്ശേരി: അമ്പായത്തോട്,അറക്കൽ വിജയൻ ലക്ഷ്മി ദമ്പതികളുടെ മകൾ ഭവ്യയ്ക്ക് കെ എം സി ടി മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ചു, സാമ്പത്തികമായ പരിമിതികൾ നില നിൽക്കുമ്പോഴും കഠിനാദ്ധ്വാനം കൊണ്ട് മാത്രമാണ് ഭവ്യ (ശ്രീക്കുട്ടി) വിജയത്തിലെത്തിയത്, ഭവ്യയേയും പൂർണ്ണ പിന്തുണ നൽകിയ രക്ഷിതാക്കളെയും, സഹോദരങ്ങളായ ബിജിൻ ലാലുവിനെയും, ബഹിന യേയും UDF വാർഡ് കമ്മിറ്റി ആദരിച്ചു,
ശ്രീകുട്ടിക്ക് തുടർന്നും UDF പിന്തുണ നൽകുമെന്ന് അറിയിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഹാരിസ് അമ്പായത്തോട്, കെസി ബഷീർ , സി ബാലൻ, അൻഷാദ് മലയിൽ , ജലീഷ് മലയിൽ, എ ടി ദാവൂദ്, ജാഫർ അന്നേടത്ത്,സൈഫുദ്ദീൻ, കെ കെ സത്താർ തുടങ്ങിയവർ സംബന്ധിച്ചു..
إرسال تعليق