കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തിരുവമ്പാടി മണ്ഡലം കമ്മറ്റി 79 -ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധി ച്ച് "സ്വാതന്ത്ര്യസമരത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പങ്ക്" എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചനാ മൽസരം സംഘടിപ്പിച്ചു. ഹൈസ്കൂൾതല വിദ്യാർത്ഥികൾക്കായി നടത്തിയ മൽസരത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ ഹൈസ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 30 ൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഉപന്യാസമൽസരം ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉൽഘാടനം ചെയ്തു. ചടങ്ങിൽ തിരുവമ്പാടി നിയോജക മണ്ഡലം ഖജാൻജി കെ.കെ.അബ്ദുൾ ബഷീർ അദ്ധ്യക്ഷനായിരുന്നു. കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുന്ദരൻ. എ പ്രണവം, മണ്ഡലം പ്രസിഡണ്ട് ജോൺസൺ പുത്തൂര്‍, ജോയൻ്റ് സെക്രട്ടറിമാരായ പി.വി. ജോസഫ് പുരയിടത്തിൽ, തങ്കച്ചൻ എഴുത്താണിക്കുന്നേൽ, വനിതാ വിഭാഗം ജോയൻ്റ് കൺവീനർ ഗീതമനക്കൽ, ഖജാൻജി അനിൽകുമാർ പൈക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. കെ.എസ്.എസ്. പി.എ തിരുവമ്പാടി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിൽ വെച്ച് ഉപന്യാസ രചനാ മൽസര വിജയികളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് അവാർഡും സമ്മാനങ്ങളും നൽകുന്നതാണ്.
Post a Comment