നെല്ലിപ്പൊയിൽ: കഴിഞ്ഞദിവസം കൂരോട്ടുപാറ- താമരശ്ശേരി കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന നെല്ലിപ്പൊയിൽ സ്വദേശിയുടെ വലിയൊരു തുക അടങ്ങിയ കവർ കെഎസ്ആർടിസി ബസ്സിൽ വച്ച് നഷ്ടപ്പെട്ടു.
ബസ്സിലെ കണ്ടക്ടർ ആയ കൊടുവള്ളി സ്വദേശി എം സി ഷഹീർ അലിക്ക് ബസ്സിൽ നിന്ന് ലഭിക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ട കാര്യം കുറെ കഴിഞ്ഞാണ് യാത്രക്കാരന് മനസ്സിലായത്. ഉടൻ കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു.
അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഉദ്യോഗസ്ഥർ നഷ്ടപ്പെട്ട കാര്യം കണ്ടക്ടറെ അറിയിക്കുകയായിരുന്നു.വീണുകിട്ടിയ പണം രാത്രി വൈകി ഓട്ടം പൂർത്തിയാക്കി തിരിച്ചെത്തിയ കണ്ടക്ടർ നെല്ലിപ്പൊയിൽ സ്വദേശിയായ പണത്തിന്റെ ഉടമയ്ക്ക് കൈമാറി. ഡ്രൈവറുടെ സത്യസന്ധതയ്ക്ക് നാട്ടുകാർ കയ്യടിക്കുകയാണ് ഇപ്പോൾ.
കുരോട്ടുപാറ ട്രിപ്പിൽ സ്ഥിരമായി വരുന്ന ആളല്ല കണ്ടക്ടർ അലി. ചിത്രത്തിൽ കാണുന്ന താടി വെച്ച ആളാണ്
പൊതുപ്രവർത്തകനായ ലൈജു അരീപ്പറമ്പിൽ ആണ് പ്രശ്നത്തിൽ ഇടപെട്ടത്
Post a Comment