കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസമായി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ജില്ലാ സീനിയർ ആൻഡ് ജൂനിയർ അത്‌ലറ്റിക് മീറ്റിൻ്റെ സമാപന സമ്മേളനവും വിജയികൾക്കുള്ള ട്രോഫികൾ സർട്ടിഫിക്കറ്റുകൾ മെഡലുകൾ എന്നിവയുടെ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഷീജാ ശശി നിർവഹിച്ചു.

കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ വൈസ് പ്രസിഡൻറ് നോബിൾ കുര്യാക്കോസ് സ്വാഗതം പറഞ്ഞു.
അസോസിയേഷൻ ജില്ലാ ട്രഷറർ ഇബ്രാഹിം ചീനിക്ക, ടി എം അബ്ദുറഹ്മാൻ, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഹസ്സൻ, പ്യാരിൻ അബ്രഹാം, എഡ്വർഡ് പി എം,മോളി ഹസൻ, ടിറ്റി കുര്യൻ എന്നിവർ പ്രസംഗിച്ചു. അത്‌ലറ്റിക് 
അസോസിയേഷൻ ജോയിൻ സെക്രട്ടറി അബിമോൻ മാത്യു ചടങ്ങിന് നന്ദി പറഞ്ഞു.

രണ്ടു ദിവസമായി നടന്ന മീറ്റിൽ മലബാർ സ്പോർട്സ് അക്കാദമി 433 പോയിന്റുകളുമായി ഓവറോൾ ചാമ്പ്യന്മാരായി.318 പോയിന്റുകളോടെ ജോർജിയൻ സ്പോർട്സ് അക്കാദമി കുളത്തുവയൽ രണ്ടാം സ്ഥാനവും 294 പോയിന്റുകളുമായി മെഡിക്കൽ കോളേജ് അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Post a Comment

Previous Post Next Post