ഓമശ്ശേരി :
വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും നെൽകൃഷി നേരിൽ കണ്ട് കൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കുന്നതിനുമായി കൃഷിഭവൻ്റെ സഹകരണത്തോടെ സ്കൂൾ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ വിദ്യാലയ അങ്കണത്തിൽ കരനെൽകൃഷി ആരംഭിച്ചു.
നൂറ്റിപ്പത്ത് ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ ഔഷധഗുണമുള്ള രക്തശാലി എന്നീ ഇനങ്ങളിലുള്ള വിത്താണ് വ്യത്യസ്ത ഇടങ്ങളിൽ വിതച്ചത്.
വിത്തിടീലിൻ്റെ ഉദ്ഘാടനം മുക്കം നഗരസഭയിലെ മികച്ച നെൽകർഷകൻ വിനോദ് മണാശ്ശേരി നിർവഹിച്ചു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. സിറിൻ ജോസഫ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പി ടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് അധ്യാപകരായ ബിജു മാത്യു ഷാനിൽ പി എം സുനീഷ് ജോസഫ് പ്രഭുൽവർഗീസ് ബിജില സി കെ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം സുരേന്ദ്രൻ പയ്യൂളി സ്കൂൾ ലീഡർ എമിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഡോൺ ജോസ് എബി തോമസ് വിമൽ വിനോയി അനീഷ് ജോസ് നിധിൻ ജോസ് അലൻ സിസ്റ്റർ ജെയ്സി ജെയിംസ് എന്നിവർ നേതൃത്വം നൽകി.
കൃഷിപ്പാട്ടുകൾ പാടി സ്കൂൾ ഗായക സംഘവും മറ്റ് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിത്തിടീൽ ആഘോഷമാക്കി മാറ്റി.
പടം:വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ അങ്കണത്തിൽ ആരംഭിച്ച കരനെൽകൃഷിയുടെ വിത്തിടീലിൻ്റെ ഉദ്ഘാടനം നെൽകർഷകൻ വിനോദ് മണാശ്ശേരി നിർവഹിക്കുന്നു.
إرسال تعليق