തിരുവമ്പാടി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബേബി പെരുമാലിയുടെ സ്മരണയ്ക്ക് വേണ്ടി തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളി ഏർപ്പെടുത്തിയ  ബേബി പെരുമാലിൽ കർഷക അവാർഡ് എല്ലൂരാംപാറ കണ്ടെത്തും തൊടികയിൽ സിജോ ജോസഫിന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സമ്മാനിച്ചു. കാർഷിക മേഖലയിലെ വൈവ ധ്യം, നൂതന സങ്കേതങ്ങൾ ഉപയോഗിച്ചുള്ള കൃഷി സമ്പ്രദായം എന്നിവ പരിഗണിച്ചാണ് വിദഗ്ധ സമിതി സിജോ ജോസഫിനെ അവാർഡിന് തിരഞ്ഞെടുത്തത്.
 20,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ആണ് നൽകിയത്. 
ഫൊറോന വികാരി തോമസ് നാഗ പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻറ് വികാരി ഫാ.ജേക്കബ് തിട്ടയിൽ, പാരീഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ, ട്രസ്റ്റി ബൈജു കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم