മെസിയും സംഘവും കേരളത്തിൽ എത്തും. സ്ഥിരീകരണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ടീം വരുന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. മലയാളത്തിൽ ആണ് കൂടുതൽ കമന്റുകളും നിറഞ്ഞിരിക്കുന്നത്. ഹബീബി, വെൽകം ട്ടോ കേരള, മെസി വെൽകം ട്ടോ കേരള, അങ്ങനെ നിരവധി കമന്റുകൾ കാണാം
Post a Comment