തിരുവമ്പാടി : 
ജനാധിപത്യ മതേതര മുല്യങ്ങളേയും ഭരണഘടനാ അവകാശങ്ങളെയും നിഷേധിച്ച് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ് സർക്കാർ മനുഷ്യകടത്തും, മതപരിവർത്തന കുറ്റവും ചുമത്തി രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ചത് രാജ്യത്തെ ഫാഷിസിസ്റ്റ് വാഴ്ചയുടെ നേർ സാക്ഷ്യങ്ങളാണ് ഇതിനെതിരെ ശക്തമായ പോരാട്ടങ്ങൾ തുടരുക.


 തിരുവമ്പാടി പഞ്ചായത്ത്‌ മുസ്ലിംലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ മോയിൻ കാവുങ്ങൽ, സെക്രട്ടറി ഷൌക്കത്ത് കൊല്ലളത്തിൽ, ജംഷിദ് കാളിയേടത്ത്, ഷബീർ കുന്നതോടി, മുജീബ് റഹ്‌മാൻ പിഎം, കുഞ്ഞുമുഹമ്മദ് കെപി, ഫൈസൽ കുന്നതോടി, സഹീർ, ബീരാൻ തയ്യിൽ, മുഹമ്മദ്‌ നാണി, കരീം പൂവൻവളപ്പിൽ, ബഷീർ ആറുവീട്ടിൽ, ബീച്ചിക്കോയ, സുൽഫികർ, മുഹ്സിൻ, ഹബീബ് റഹ്‌മാൻ, അഷ്‌കർ തുടങ്ങിയവർ നേത്രത്വം നൽകി.

Post a Comment

Previous Post Next Post