തിരുവമ്പാടി :
രാജ്യം ഒന്നടങ്കം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന, രാജ്യഭരണം നിലനിർത്താനായി ജനാധിപത്യത്തെ കശാപ്പുചെയ്ത് ബിജെപി ഭരണകൂടത്തിന്റെ വോട്ട് കൊള്ളയെ തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന രാഹുൽ ഗാന്ധിക്ക്, ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിരുവമ്പാടി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.



 റാലിയും പൊതുസമ്മേളനവും തിരുവമ്പാടി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ സി. കെ കാസിം ഉദ്ഘാടനം നിർവഹിച്ചു.
 ബിജെപിയും സിപിഎം ഒരുപോലെ വിമർശിച്ച് നടന്നിരുന്ന രാഹുൽ ഗാന്ധിയാണ് രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും കാവൽക്കാരൻ എന്ന് ഇന്ത്യൻ ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാജ്യത്ത് ബിജെപിയെയും കേരളത്തിൽ സിപിഎമ്മിനെയും ഇന്ത്യൻ ജനതയുടെ മനസ്സിൽ നിന്നും ചവിറ്റു കൊട്ടയിലേക്ക് എറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.
 യുഡിഎഫ് തിരുവമ്പാടി പഞ്ചായത്ത് ചെയർമാൻ കുരിയാച്ചൻ തെങ്ങുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബോസ് ജോക്കബ് പുരയിടത്തിൽ, ഷിനോയ് അടക്കാപ്പാറ, മില്ലി ടീച്ചർ കൊട്ടാരത്തിൽ,  , മോയിൻ കാവുങ്കൽ, അഷ്കർ ചെറിയമ്പലത്ത്, ബാബു കളത്തൂർ , ടോമി കൊന്നക്കൽ എന്നിവർ പ്രസംഗിച്ചു  മുഹമ്മത് വട്ടപറമ്പിൽ, K N S മൗലവി, മുജീബ് റഹ്മാൻ പി.എം, ബിജു എണ്ണാർ മണ്ണിൽ ലിസി മാളിയേക്കൽ ,രാമചന്ദ്രൻ കരിമ്പിൽ, മെഴ്സി പുളിക്കാട്ട്, ഷൈനി ബെന്നി ,റോബർട്ട് നെല്ലിക്കത്തെരു, ഷിജു ചെമ്പനായി ,ജംഷിത് കളിയേടത്ത് , ജോസഫ് എൻ .ജെ, ഷാജു പൊട്ടനാനി, സുരേഷ് ടി.എൻ. മാത്യു കുന്നുപ്പുറം, മുഹ്സിൻ തയ്യിൽ, ഷെറീന കിളിയണ്ണി, അജിത പാറപ്പുറത്ത്, സുലൈഖ മറിയപ്പുറം എന്നിവർ നേതൃത്വം നൽകി
 ഷൗക്കത്തലി കൊല്ലളത്തിൽ സ്വാഗതവും. മനോജ് വാഴേപ്പറമ്പിൽ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post