തിരുവമ്പാടി :
 ജനാധിപത്യത്തിൻ്റെ കാതൽ കുറ്റമറ്റ വോട്ടർ പട്ടികയാണ്.
അതിനുവേണ്ടി പോരാടുന്നധീരനായ നേതാവാണ് രാഹുൽ ഗാന്ധി .
ഇന്ത്യൻ പാർലമെൻ്റിൻ്റെ മുമ്പിൽ നിന്നും ഇലക്ഷൻ കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ രാഹുൽ ഗാന്ധിയെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. 
പ്രതിഷേധ പ്രകടനവും സമ്മേളനവും ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ  ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി എലന്തൂരിന്റെഅധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി ആയിഷകുട്ടി സുൽത്താൻ,കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ്,സംസ്ഥാന സെക്രട്ടറി സണ്ണി കപ്പാട്ട്മല,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്,തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ,തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ,കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വിൻസെൻ്റ് വടക്കേമുറി,തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോസ് പൈക,റോബർട്ട് നെല്ലിക്കതെരുവിൽ, മില്ലി മോഹൻ, സുന്ദരൻ എ പ്രണവം, സുലൈഖ അടുക്കത്ത്,ഹനീഫ ആച്ചപറമ്പിൽ,ബാബു കളത്തൂർ, ടി ജെ കുര്യാച്ചൻ, ടോമി കൊന്നക്കൽ,സഹീർ എരഞ്ഞോണ,പി പി നാസർ,രാമചന്ദ്രൻ കരിമ്പിൽ,ടോമി ഇല്ലിമൂട്ടിൽ, ലിസി ചാക്കോ, ജിജി എലുവാലുങ്കൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, മുഹമ്മദ് വട്ടപ്പറമ്പിൽ, ലിസി സണ്ണി, ബിജു എണ്ണാർ മണ്ണിൽ, ബഷീർ ചൂരക്കാട്ട്, ബേബി കളപ്പുര പ്രസംഗിച്ചു.

Post a Comment

أحدث أقدم